ആശുപത്രിയിലേക്കുള്ള  യാത്രയ്ക്കിടെ ആംബുലൻസിന്റെ  ഇന്ധനം തീർന്നതിനെ തുടർന്ന് രോഗി മരിച്ചു

Sunday 27 November 2022 11:31 AM IST

ജയ്പൂർ : ആംബുലൻസിൽ ഇന്ധനം തീർന്നതിനെ തുടർന്ന് രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. ഇന്ധനം തീർന്ന ആംബുലൻസ് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും തള്ളുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

ആംബുലൻസിലെ ഇന്ധനം തീർന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ബൻസ്വാര ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ.ബിപി വെർമ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് ഖച്ചരിയവാസും വ്യക്തമാക്കി.

ഇന്ധനം തീർന്നതിനെ തുടർന്ന് കൃത്യസമയത്ത് രോഗിയെ ആശുപത്രിയിൽ എത്തിക്കാനാവാതെയാണ് മരണം സംഭവിച്ചതെന്നും, ഇക്കാര്യത്തിൽ എന്തെങ്കിലും അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും ബൻസ്വാര ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പറഞ്ഞു. അതേസമയം ആംബുലൻസ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും അതിനാൽ തന്നെ ഉത്തരവാദിത്തം ഉടമസ്ഥനാണെന്നും ഇതിൽ ആരോഗ്യ വിഭാഗത്തിന് ഉത്തരവാദിത്തമില്ലെന്നുമാണ് സർക്കാർ സംവിധാനങ്ങൾ വ്യക്തമാക്കുന്നത്.