ആക്രമിച്ചവർ അറസ്റ്റിൽ.

Monday 28 November 2022 12:00 AM IST

ചങ്ങനാശേരി. കടയുടമയെ ആക്രമിച്ച കേസിൽ ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ ഷിഹാൻ (19), വാഴക്കാല തുണ്ടിയിൽ ബാസിത് (19), തൃക്കൊടിത്താനം ആഞ്ഞിലിപ്പടി കറുകയിൽ ജോസഫ് (23) എന്നിവരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞദിവസം രാത്രി പാലത്ര ബൈപ്പാസ് റോഡിലുള്ള ചായക്കടയിലെത്തി കടയുടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കത്തിക്ക് കുത്തുകയുമായിരുന്നു. തടസം പിടിക്കാൻ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും ആക്രമിച്ചു. പരിക്കേറ്റ കടയുടമയെയും സുഹൃത്തുക്കളെയും ‌ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement