കൊറോണ വൈറസിന് സമാനം, അഞ്ചിൽ ഒരാൾക്ക് എന്ന നിലയിൽ പടരാൻ സാദ്ധ്യത,​ ആശങ്ക പരത്തി വവ്വാലിൽ കണ്ടെത്തിയ പുതിയ വൈറസ്

Sunday 27 November 2022 11:24 PM IST

ലോകത്തെ മഹാദുരിതത്തിലാക്കിയ കൊവിഡിന് നേരിയ ശമനം ഉണ്ടായെങ്കിലും കൊറോമ വൈറസിന്റെ ആശങ്ക ഇപ്പോഴും വിട്ടുപോയിട്ടില്ല. കൊവിഡ് കേസുകൾ ചിലയിടങ്ങളിൽ കുറഞ്ഞുവരുന്നുണ്ടെങ്കിലും ചൈനയിൽ ഉൾപ്പെടെ രോഗം വീണ്ടും പടരുന്നതാ.യുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് കാരണമായ സാർസ് കോവ് 2 അഥവാ കൊറോണ വൈറസ് ചൈനയിലെ വവ്വാലുകളിലാണ് ആദ്യം കണ്ടെത്തിയത്. ഇപ്പോഴിതാ തെക്കൻ ചൈനയിലെ വവ്വാലുകളിൽ കൊറോണ വൈറസിന്കൊ സമാനമായ വൈറസ് കണ്ടെത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നരിക്കുകയാൻ്. അഞ്ചിൽ ഒരാൾക്ക് എന്ന നിലയിലാണ് വൈറസ് പടരാൻ സാദ്ധ്യതയുള്ളത്. ഇത് SARS-CoV-2 മായി ബന്ധപ്പെട്ടിരിക്കുന്നു.

ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിൽ കാണപ്പെടുന്ന അഞ്ച് അപകടകരമായ വൈറസുകളിൽ ഒന്നാണിതെന്നും ഇത് മനുഷ്യരിലും മൃഗങ്ങളിലും നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുകൂടാതെ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള നിരവധി പുതിയ രോഗങ്ങളെക്കുറിച്ചും ശാസ്ത്ര സംഘം വിവരങ്ങൾ നൽകിയിട്ടുണ്ട്. ഷെൻഷെൻ ആസ്ഥാനമായുള്ള സൺ യാറ്റ്‌സെൻ സർവകലാശാല, യുനാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻഡെമിക് ഡിസീസ് കൺട്രോൾ, സിഡ്നി സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഈ ഗവേഷണം ഇതുവരെ അവലോകനം ചെയ്തിട്ടില്ല.

ഒരു വവ്വാലിൽ ഒരേ സമയം നിരവധി വൈറസുകൾ ബാധിച്ചിട്ടുളളതായി ഗവേഷകർ കണ്ടെത്തി. കൊറോണ വൈറസിന്റെ മുൻകാല രൂപങ്ങൾക്ക് അവയുടെ ജനിതക കോഡിൽ മാറ്റം വരുത്താൻ കഴിയും, ഇത് പുതിയ രോഗകാരികളായ വൈറസുകളുടെ ജനനത്തിലേക്ക് നയിച്ചേക്കാമെന്നും നോട്ടിംഗ്ഹാം സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസർ ജോനാഥൻ ബോൾ പറയുന്നു. അനേകം വൈറസുകൾ വവ്വാലിലുണ്ട്. അവയ്ക്ക് ഒരേ സമയം പല വൈറസുകളെ ഉള്ളിൽ സൂക്ഷിക്കാനും പിന്നീട് വലിയ തോതിൽ അത് വ്യാപിപ്പിക്കാനും കഴിയും. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടി വരുന്ന ലോക രാജ്യങ്ങൾക്ക് പുതിയ ഭീഷണിയാണ് ഈ പുതിയ റിപ്പോർട്ട് ഉയർത്തുന്നത്.

Advertisement
Advertisement