ആനവണ്ടി റെഡി, കോടമഞ്ഞിന്റെ കുളിരിലൂടെ ഗവിയിലേക്ക്

Monday 28 November 2022 12:46 AM IST
t

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ ബഡ്ജറ്റ് ടൂറിസം സെൽ ഡിസംബറിലെ കോടമഞ്ഞിനൊപ്പം ഗവി കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു. കാടിന്റെ വശ്യമായ സൗന്ദര്യത്തിനു പുറമേ, ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടവും മ്ലാവുകളുടെ തുള്ളിച്ചാട്ടുമെല്ലാം ആസ്വദിച്ച് കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ നീണ്ട യാത്രയാണ് തയ്യാറാക്കുന്നത്. വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ ബസ് നിറുത്തും. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവ സന്ദർശിക്കാനും അവസരമുണ്ടാകും.

പത്തനംതിട്ട റൂട്ടിൽ മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം വഴിയാണ് ഗവിയിൽ എത്തിച്ചേരുന്നത്. അവിടെ നിന്ന് പാഞ്ചാലിമേട്ടിലേക്കും യാത്ര നീളും.

# നിരക്ക്

കായംകുളം

ഗവി - പാഞ്ചാലിമേട് - 1550 രൂപ (ഉച്ചഭക്ഷണവും, ബോട്ടിംഗും ഉൾപ്പെടെ)

കൊച്ചു പമ്പ ട്രക്കിംഗും ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ പാക്കേജ് - 2050 രൂപ

ഡിസംബർ 12 ,18

9605440234 , 9400441002

...........................

ഹരിപ്പാട്

1600 രൂപ

പാക്കേജ് - 2100 രൂപ

ഡിസംബർ 17, 24, 30

9947812214 , 9447975789

.......................

മാവേലിക്കര

1500 രൂപ

പാക്കേജ് - 2000 രൂപ

ഡിസംബർ 03,16, 23

9446313991, 9947110905

..............................

ആലപ്പുഴ

1700 രൂപ

പാക്കേജ് - 2200 രൂപ

ഡിസംബർ 19, 26

9895505815, 9446617832
.................................
എടത്വ

1550 രൂപ

പാക്കേജ് - 2050 രൂപ

ഡിസംബർ 05,15, 28
9846475874, 9947059388

...............................

ചേർത്തല

1850 രൂപ

പാക്കേജ് - 2350 രൂപ

ഡിസംബർ 08,17

9633305188, 9846507307

..............................

ചെങ്ങന്നൂർ

1450 രൂപ

പാക്കേജ് - 1950 രൂപ

ഡിസംബർ 25, 31
9846373247, 9496726515

.............................

# യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്
വന്യ മൃഗങ്ങൾക്ക് ആഹാരം നൽകാനോ ഉപദ്രവിക്കുവാനോ പാടില്ല
പ്ലാസ്റ്റിക് മാലിന്യങ്ങൾ വനത്തിലേക്ക് വലിച്ചെറിയരുത്
വനപാലകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
.....................

ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളുടെ വിജയയാത്ര തുടരുകയാണ്. ഡിസംബറിൽ കാണാൻ അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് ഗവി - പാഞ്ചാലിമേട് ട്രിപ്പ് നിശ്ചയിച്ചത്. മറ്റ് ട്രിപ്പുകൾ പോലെ ഇതും വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നു

ഷെഫീക്ക് ഇബ്രാഹിം, ജില്ലാ കോ ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ

Advertisement
Advertisement