ക്യാ ഹുആ .... മകൾക്കൊപ്പം പാട്ട് പാടി ജഗതി

Tuesday 29 November 2022 12:03 AM IST

മകൾ പാർവതിക്കൊപ്പം ഗാനം ആലപിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു.മുഹമ്മദ് റാഫിയുടെ പ്രസിദ്ധമായ ക്യാ ഹുആ തെരാ വാദാ എന്ന ഗാനം

പാർവതി പാടുമ്പോൾ അതിനനുസരിച്ച് ചുണ്ടനക്കുന്ന ജഗതിയെ കാണാം. മൺഡേ വിത്ത് സം റാഫി സാബ് മാജിക് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗതിയുടെ ഇൗ പുരോഗതി പ്രതീക്ഷ നൽകുന്നുവെന്നാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്.1977ൽ പുറത്തിറങ്ങിയ തരിൻ ഖാനും ഋഷി കപൂറും പ്രധാന വേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രം ഹം കിസിസെ കം നഹി എന്ന ചിത്രത്തിൽ മുഹമ്മദ് റാഫിയും സുഷമ സോരേഷ്ടയും ചേർന്ന് ആലപിച്ച ഗാനം അക്കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ടതായിരുന്നു.

അപകടത്തെ തുടർന്ന് എട്ടുവർഷമായി അഭിനയത്തിൽനിന്ന് മാറിനിൽക്കുന്ന ജഗതി സി.ബി.എെ 5 എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് അടുത്തിടെ തിരിച്ചെത്തിയിരുന്നു.ഏതാനും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2012 മാർച്ച് 10ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടത്തു പാണാമ്പ്ര വളവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കേറ്റിരുന്നു.