ഗൗതമിന്റെ കൈ പിടിച്ച് മഞ്ജിമ

Tuesday 29 November 2022 12:06 AM IST

മലയാളത്തിന്റെ പ്രിയതാരം മഞ്‌ജിമ മോഹനും തമിഴിലെ മുതിർന്ന നടൻ കാർത്തികിന്റെ മകനും യുവതാരവുമായ ഗൗതം കാർത്തികും വിവാഹിതരായി.

ചെന്നൈയിലെ റിസോർട്ടിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും ഇന്ദിരയുടെയും മകളാണ് മഞ്ജിമ. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ മഞ്ജിമ പിന്നീട് നായികയായി മാറി. ദേവരാട്ടം എന്ന തമിഴ് ചിത്രത്തിൽ ഗൗതമും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു.വിഷ്ണു വിശാലിന്റെ എഫ് .എെ . ആർ ആണ് മഞ്ജിമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.