അദ്ധ്യാപികയെ ശല്യംചെയ്ത വിദ്യാർത്ഥികൾ പിടിയിൽ

Tuesday 29 November 2022 1:11 AM IST

ഉത്തർപ്രദേശ്: മീററ്റിൽ അദ്ധ്യാപികയെ നിരന്തരം ശല്യം ചെയ്തെന്ന പരാതിയിൽ പെൺകുട്ടിയടക്കം നാല് പ്ലസ് ടു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഥോർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന രാധ ഇനായത്പുർ ഗ്രാമത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് പല തവണ താക്കീത് ചെയ്തിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അദ്ധ്യാപിക പരാതി നൽകിയത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി.

Advertisement
Advertisement