പൗരവിചാരണ ജാഥയ്ക്ക് തുടക്കം

Tuesday 29 November 2022 12:34 AM IST

കൊടുങ്ങല്ലൂർ: അഞ്ച് വർഷം വിലക്കയറ്റമില്ലെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് നൂറ് ശതമാനത്തിലേറെ വില കയറിയിട്ടും വിപണിയിൽ ഇടപെടാൻ പോലും ശ്രമിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. പിണറായി സർക്കാരിനെതിരെ എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ അഴീക്കോട്ട് നിന്നും ആരംഭിച്ച പൗരവിചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ.

പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. സി.എസ്. രവീന്ദ്രൻ, പി.എച്ച്. മഹേഷ്, അഡ്വ. മോഹിയിദ്ദീൻ, പി.എസ്. മുജീബ് റഹ്മാൻ, കെ.കെ. കുഞ്ഞുമൊയ്തീൻ, ടി.എം. കുഞ്ഞുമൊയ്തീൻ, പി.പി. ജോൺ, സി.പി. തമ്പി, ജോസഫ്‌ ദേവസ്യ, പ്രൊഫ. സിറാജ്, മനാഫ് അഴീക്കോട് എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് സ്വാഗതവും കെ.എം. സാദത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement