ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാനി താലിബാൻ

Tuesday 29 November 2022 5:02 AM IST

ഇസ്ലാമാബാദ്: ജൂണിൽ സർക്കാരുമായി അംഗീകരിച്ച വെടിനിറുത്തൽ പിൻവലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താൻ അംഗങ്ങളോട് ഉത്തരവിട്ടതായും പാകിസ്ഥാനി താലിബാൻ ഭീകരർ ഇന്നലെ അറിയിച്ചു. അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) സംഘടന. എന്നാൽ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ.

Advertisement
Advertisement