ബംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായി; ആക്രമിക്കപ്പെട്ടത് സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ

Tuesday 29 November 2022 3:16 PM IST

ബംഗളൂരു: മലയാളി പെൺകുട്ടി പീഡനത്തിനിരയായി. ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ ബംഗളൂരു സ്വദേശികളായ അറാഫത്തും ഷിഹാബുദ്ദീനുമാണ് പിടിയിലായത്. വെള്ളിയാഴ്ച സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഇലക്‌ട്രോണിക് സിറ്റിയിൽ വച്ചാണ് സംഭവം നടന്നത്.