ഇനി മുഖം കണ്ടാൽ പ്രായം തോന്നിക്കില്ല; എന്നും ചെറുപ്പമായിരിക്കാൻ മുട്ടകൊണ്ടുള്ള ഈ ഫേസ്‌പാക്ക് ഉപയോഗിച്ച് നോക്കൂ, ഏഴ് ദിവസത്തിൽ മാറ്റം കണ്ടറിയാം

Tuesday 29 November 2022 4:14 PM IST

പ്രായം കൂടുന്നതിനനുസരിച്ച് ചർമത്തിൽ ചുളിവുകൾ വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ ചെറുപ്പത്തിലേ തന്നെ പലർക്കും ഈ പ്രശ്നം ഉണ്ടാകുന്നു. ഇതിന് കാരണം ചർമത്തിലെ കൊളാജന്റെ അളവ് കുറയുന്നതാണ്. കൂടാതെ അമിതമായി വെയിൽ കൊള്ളുന്നത്, കഴിക്കുന്ന ഭക്ഷണം, വ്യായാമം ഇല്ലായ്മ, വരണ്ട ചർമം തുടങ്ങിയവയും ചുളിവുകൾക്ക് കാരണമാണ്. ഈ പ്രശ്നത്തിൽ നിന്ന് എത്രയും വേഗം പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച് പ്രായമായവരുടെയും അല്ലാതെയും ഉണ്ടാകുന്ന ചർമത്തിലെ ചുളിവുകൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

മുട്ട

ചർമം ടൈറ്റാക്കി നിലനിർത്തുന്നതിനും കൊളാജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും മുട്ട വളരെയധികം സഹായിക്കും. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താനും മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഫേസ്‌പാക്കുകൾ പുരട്ടുന്നതിലൂടെ സാധിക്കും.

നാരങ്ങാനീര്

മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അകറ്റി ചർമം തിളങ്ങുന്നതിന് നാരങ്ങാനീര് സഹായിക്കും.

ഫേസ്പാക്ക്

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് വട്ടം ഉപയോഗിച്ചാൽ മതി. ഏഴ് ദിവസത്തിനുള്ളിൽ മുഖത്ത് മാറ്റം കണ്ടുതുടങ്ങുന്നതാണ്.