ആടുതോമ വീണ്ടും എത്തുന്നത് ഫെബ്രുവരി 9ന്

Wednesday 30 November 2022 12:39 AM IST
thoma

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിന്റെ സ്ഫടികം 4കെ അറ്റ്മോസ് ഫെബ്രുവരി 9ന് റിലീസ് ചെയ്യും. സമൂഹമാദ്ധ്യമത്തിലൂടെ മോഹൻലാൽ അറിയിച്ചതാണിത്. ഏക്കാലവും നിങ്ങൾ ഹൃദയത്തോടുചേർത്തുവച്ച എന്റെ ആട് തോമ നിങ്ങൾ ആഗ്രഹിച്ചതുപോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോ‌ടെയും വീണ്ടും റിലീസാകുന്നു.

28 വർഷം മുൻപ് ഇതുപോലൊരു വ്യാഴാഴ്ചയാണ്ആടുതോമയെ നിങ്ങൾ ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയത്. അപ്പോ എങ്ങനാ... ഉറപ്പിക്കാവോ?

മോഹൻലാൽ കുറിച്ചു. ഒരുകോടി ചെലവഴിച്ചാണ് ഭദ്രന്റെ നേതൃത്വത്തിൽ സ്ഫടികം റീ മാസ്റ്റർ ചെയ്തത്. 1995 ലാണ് സ്ഫടികം റിലീസ് ചെയ്തത്. മോഹൻലാലിന് പുറമേ തിലകൻ, ഉർവശി, സ്ഫടികം ജോർജ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളായിരുന്നു. ആടുതോമ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മോഹൻലാലിന് ലഭിച്ചിരുന്നു.