അവതാറിന് കേരളത്തിൽ വിലക്ക്

Wednesday 30 November 2022 12:41 AM IST

ഹോളിവുഡ് ചിത്രം അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക് .വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. ഡിസംബർ 16നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഡിസ്‌നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണം. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയേറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാർ ചോദിക്കുന്നത്. എന്നാൽ 55 ശതമാനത്തിന് മുകളിൽ ഒരുതരത്തിലും വിഹിതം നൽകാനാവില്ലെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.