സീരിയിൽ മേഖലയിൽ ഫെഫ്ക
Wednesday 30 November 2022 12:44 AM IST
മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ എന്ന പേരിൽ സീരിയിൽ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളെ ഉൾപ്പെടുത്തി ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ യൂണിയൻ . ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.എസ് . വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനു ലാൽ, അംഗ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരായ ഇന്ദ്രൻസ് ജയൻ, കോളിൻസ് ലിയോഫിൽ, ബെന്നി ആർട്ട് ലൈൻ, അനീഷ് ജോസഫ്, പ്രദീപ് രംഗൻ, മനോജ് ഫിഡാക്, ഉണ്ണി ഫിഡാക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രതിനിധികളായ സുധൻ പേരൂർക്കട, രാജീവ് കുടപ്പനകുന്ന് എന്നിവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റായി സുരേഷ് ഉണ്ണിത്താൻ, ജനറൽ സെക്രട്ടറിയായി സച്ചിൻ കെ ഐബക് , ട്രഷററായി സതീഷ് ആർ .എച്ച് എന്നിവരെ തിരഞ്ഞെടുത്തു.