'പൊരിവെയിൽ' 2ന് തിയേറ്ററുകളിൽ
Wednesday 30 November 2022 1:34 AM IST
തിരുവനന്തപുരം:ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കളിയച്ഛന് ശേഷം ഫറൂഖ് അബ്ദുൾ റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ച 'പൊരിവെയിൽ' 2ന് തിയേറ്ററുകളിലെത്തും. ഇന്ദ്രൻസും സുരഭി ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങൾ. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ കാമറ ചലിപ്പിച്ച ചിത്രം കൂടിയാണ് പൊരിവെയിൽ. അദ്ദേഹത്തിന്റെ മരണശേഷം മകനാണ് ബാക്കിഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്ന് സംവിധാകയകൻ ഫറൂഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫീഖ് അഹമ്മദ് ഗാനരചനയും ബിജിബാൽ സംഗീത സംവിധാനവും നിർവഹിച്ചു. സിനിമയെ സ്‌നേഹിക്കുന്ന ഒരു വിഭാഗം ആൾക്കാർക്ക് പൊരിവെയിൽ ഏറെ ഇഷ്ടപ്പെടുമെന്നും തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മനസിൽ പൊരിവെയിൽ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.ഇന്ദ്രൻസും പങ്കെടുത്തു.