ക്ലെറൻസ് ഗിൽയാഡ് ഓർമ്മയായി
Wednesday 30 November 2022 5:01 AM IST
ലോസ്ആഞ്ചലസ്: അമേരിക്കൻ നടൻ ക്ലെറൻസ് ഗിൽയാഡ് ജൂനിയർ (66) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. എഴുത്തുകാരനും പ്രൊഫസറുമായ ഗിൽയാഡ് 'ടോപ് ഗൺ", 'ഡൈ ഹാർഡ്" തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ദ കരാട്ടെ കിഡ്: പാർട്ട് II ഉൾപ്പെടെ ഏതാനും സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1955 ഡിസംബർ 24ന് വാഷിംഗ്ടണിലെ സൈനിക കുടുംബത്തിലാണ് ഗിൽയാഡിന്റെ ജനനം.