ഗുജറാത്തിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

Thursday 01 December 2022 1:51 AM IST

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 182 അംഗ നിയമസഭയിലെ 89 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 14,382 പോളിംഗ് സ്‌റ്റേഷനുകളിലായി ഇന്നു രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനുമിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 788 സ്ഥാനാർത്ഥികൾ.

ആകെയുള്ള 4.9 കോടി വോട്ടർമാരിൽ 11.62 ലക്ഷം പുതിയ വോട്ടർമാരാണ്. ബി.ജെ.പിയും കോൺഗ്രസും എല്ലാ സീറ്റുകളിലും മത്സരിക്കുന്നു. ആം ആദ്മി പാർട്ടി 88 സീറ്റുകളിലും ബി.എസ്.പി 57 സീറ്റുകളിലും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) ആറിടത്തുമാണ് മത്സരിക്കുന്നത്.

നവംബർ 29ന് അവസാനിച്ച ആദ്യഘട്ട പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ‌‌്‌രി വാൾ തുടങ്ങിയ ഉന്നത നേതാക്കൾ പങ്കെടുത്തു.

 ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങൾ: ഖംഭാലിയ, ഘട്‌ലോഡിയ, ജാംനഗർ നോർത്ത്, മോർബി, സൂറത്ത്, പോർബന്തർ, ദ്വാരക

 പ്രധാന സ്ഥാനാർത്ഥികൾ: ഘട്‌ലോഡിയയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും(ബി.ജെ.പി) കോൺഗ്രസിന്റെ അമീ യാജ്‌നിക്കും

വിരാംഗയിൽ ഹാർദിക് പട്ടേൽ(ബി.ജെ.പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോൺഗ്രസ്)

ദ്വാരക ജില്ലയിലെ ഖംബാലിയയിൽ ഇസുദാൻ ഗദ്‌വി (ആംആദ്‌മിപാർട്ടി). ഭാവ്‌നഗർ-റൂറലിൽ മുൻ മന്ത്രി പർഷോത്തം സോളങ്കി (ബി.ജെ.പി), ജസ‌്‌ദനിൽ​ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ആറ് തവണ എം. എൽ. എ ആയ കുൻവർജി ഭവാലിയ,​ജാംനഗർ നോർത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ,​ കത്തഗ്രാമിൽ ഗുജറാത്ത് ആം ആദ്മി പാർട്ടി പ്രസിഡന്റ് ഗോപാൽ ഇതാലിയ.

Advertisement
Advertisement