കലോത്സവം കൊഴുപ്പിക്കാൻ സുസ് ലോവും ദിമിത്രോവും

Wednesday 30 November 2022 9:29 PM IST

ചായ്യോത്ത്: കലോത്സവ നഗരിയിൽ സദാസമയത്തും ഓടിനടക്കുന്ന ചെറുപ്പക്കാരായ രണ്ട് സഹോദരങ്ങളുടെ പേര് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. നാട്ടുകാരായ രണ്ടുപേർക്കും ഒറിജിനൽ റഷ്യൻ പേരുകളാണ്. ചില്ലറക്കാരുടേതല്ല, ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ദിമിത്രോവിന്റെയും റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ സെക്രട്ടറിയായിരുന്ന സുസ്ളോവിന്റെയും.

കാസർകോട് ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും കിനാനൂർ കരിന്തളം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.നാരായണന്റെ മക്കളാണ് ഐ.ടി.വിദഗ്ധരായ ജോർജി ദിമിത്രോവും ജോർജി സുസ്ളോവും.

അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സാധിക്കാതെ വന്നതോടെയാണ് മക്കളെ പേരിലൂടെ മതം തിരിച്ചറിയേണ്ടതില്ലെന്ന തീരുമാനത്തിൽ കെ.പിയെ എത്തിച്ചത്.സുസ്ളോവ് കലോത്സവ മീഡിയാ പബ്ലിസിറ്റി അംഗമാണ്. ദിമിത്രേവാകട്ടെ കലോത്സവ നഗരിയിൽ ഓൾ റൗണ്ടറാണ്.

സി.ബി.അങ്കിതയാണ് സുസ്ളോവിന്റെ ഭാര്യ മകൾ: റിയാന. വിനീതയാണ് ജോർജി ദിമിത്രേവിന്റെ ജീവിതപങ്കാളി. മകൻ: ജിത്വിൻ ദിമിത്രേവ്.

Advertisement
Advertisement