ഇന്ത്യക്ക് ഇനി അടിമുടിമാറ്റം,​ ഡിജിറ്റല്‍ കറന്‍സി ഇന്ന് മുതൽ ; ഉപയോഗം അറിയാം | VIDEO

Thursday 01 December 2022 10:38 AM IST

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ റീട്ടെയിൽ സേവനത്തിന് ഇന്ന് മുതൽ തുടക്കം. മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാകും ആദ്യ ഘട്ടത്തിൽ ഇ-റുപ്പി ലഭ്യമാകുക. ബാങ്കുകൾ വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് റീടെയിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുകയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മൊബൈൽ ഫോൺ അല്ലെങ്കിൽ ഡിജിറ്റൽ ഡിവൈസുകളിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ കടകളിലെ നിര്‍ദ്ദിഷ്ട ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തു സാധനങ്ങള്‍ വാങ്ങാം. ഡിജിറ്റല്‍ കറന്‍സിയെപ്പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ