ഉക്രൈനെ പഞ്ഞിക്കിട്ട് റഷ്യ, കളത്തിലിറങ്ങി നാറ്റോ, ഇനി മുന്നറിയിപ്പില്ല | VIDEO

Thursday 01 December 2022 3:23 PM IST

അതിശൈത്യം ഉക്രൈനെ കാർന്നു തുടങ്ങി ഇരിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ശൈത്യത്തെ ആയുധവൽക്കരിച്ച് എന്നാണ് നാറ്റോയുടെ പ്രസ്താവന. ഈ പ്രസ്താവനയെ അപ്പാടെ തള്ളിയിരിക്കുന്നു റഷ്യയും. നാറ്റോ സെക്രട്ടറി ജനറൽ യെൻ സ്‌റ്റോൾട്ടൻബെർഗ് പറയുന്നത്, റഷ്യ ശൈത്യത്തെ ആയുധവൽക്കരിച്ചു എന്നാണ്. നാറ്റോ ഉക്രൈന് ഒപ്പം തന്നെ നിലകൊള്ളും ഇതാണ് നാറ്റോ നിലപാട്. ബോധപൂർവം റഷ്യ തങ്ങളുടെ ഊർജ മേഖലകളിൽ നാശം വിതയ്ക്കുന്നു എന്നാണ് ഉക്രൈന്റെ ആരോപണം.

പോയ ആഴ്ച നടന്ന മിസൈൽ ആക്രമണം, ഉക്രൈന്റെ വൈദ്യുത മേഖലയെ പൂർണ്ണമായും തകർത്ത് എറിഞ്ഞിരുന്നു. അതാവട്ടെ, ഇന്നും പൂർണ്ണമായും പുനസ്ഥാപിക്കാൻ ഭരണകൂടത്തിന് ആയിട്ടില്ല. കിയേവ് പറയുന്നത്, മോസ്‌കോ പൂർണ്ണമായും തങ്ങളെ മരവിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ്. അതേസമയം, മോസ്‌കോയുടെ വാദം ആവട്ടെ, ലോകത്തിന് മുന്നിൽ തങ്ങളെ യുദ്ധ കുറ്റവാളികൾ ആക്കാൻ ഉക്രൈൻ നടത്തുന്ന ഒളി ആക്രമണങ്ങൾ ആണ് ഇവ എന്നും. വാദ പ്രതിവാദങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ, മറുവശത്ത് ഉക്രൈൻ ജനത അതിശൈത്യത്തിൽ വിറങ്ങലിക്കുക ആണ്.

Advertisement
Advertisement