16കാരന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു
മുണ്ടക്കയം: വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊക്കയാര്‍, നാരകംപുഴ, കട്ടപ്ലാക്കല്‍ അയ്യൂബിന്റെ മകന്‍ അഷ്ഹദ് അയ്യൂബി(16) ന്റെ ചികിത്സയ്ക്കായി ശനി,ഞായര്‍ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പണ സമാഹരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ് (മുണ്ടക്കയം), പി.എസ്.സജിമോന്‍ (കൂട്ടിക്കല്‍), ഡൊമിന സജി (പെരുവന്താനം), പ്രിയമോഹനന്‍ (കൊക്കയാര്‍) എന്നിവര്‍ അറിയിച്ചു. സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അഷ്ഹദിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അഷ്ഹദിന്റെ തലയോട്ടി തകരുകയും, നട്ടല്ലെന് ക്ഷതമേല്‍ക്കുകയും ചെയ്തു. ശസ്ത്രിക്രിയ കഴിഞ്ഞ കുട്ടി വെന്റിലേറ്ററിലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂട്ടിക്കല്‍ , കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചയത്തംഗങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി പണസമാഹരണം നടത്തും. ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ മുണ്ടക്കയം ടൗണില്‍ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ധനസമാഹരണം നടത്തും.