ക്രിസ് മസിന് ആന്റണി വർഗീസും
Friday 02 December 2022 6:00 AM IST
ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓ മേരി ലൈല ഡിസംബർ 23ന് തിയേറ്ററിൽ.ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലിം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ലു അജുവാണ് ഛായാഗ്രഹണം. ഡോ.പോൾസ് എന്റർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗീസ് നിർമിക്കുന്നു. ശ്രീ ഗോകുലം മൂവീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. പി .ആർ. ഒ ശബരി.