മംഗളൂരു സ്ഫോടനം എൻ.ഐ.എ ഏറ്റെടുത്തു

Friday 02 December 2022 4:52 AM IST

ന്യൂഡൽഹി: മംഗളൂരു സ്ഫോടനക്കേസിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. നവംബർ 19ന് ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനത്തിൽ പ്രഷർ കുക്കർ ബോംബുമായി യാത്ര ചെയ്ത മുഹമ്മദ് ഷരീഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കർണ്ണാടക പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ശേഷം മംഗളൂരുവിലെ ആശുപത്രിയിലെത്തിയ എൻ.ഐ.എ സംഘം ഡോക്ടർമാരുടെ അനുമതിയോടെ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷരീഖിനെ ചോദ്യം ചെയ്തു.