ലൈംഗിക ബന്ധത്തിലേർപ്പെട്ട കാര്യം പുറത്തുപറഞ്ഞതിന് അറുപത്തിമൂന്നുകാരനെ കൊലപ്പെടുത്തി, മൃതദേഹത്തിന് സമീപം ലൈംഗിക ഉത്തേജന ഗുളികകളും എണ്ണക്കുപ്പിയും; മൂന്ന് പേർ അറസ്റ്റിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപൂരിലെ അറുപത്തിമൂന്നുകാരന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗിക ബന്ധത്തിലേർപ്പെട്ട വിവരം പുറത്തുപറഞ്ഞതിന് മൂന്ന് യുവാക്കളാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കേസിൽ ഇരുപത്തിയഞ്ച് വയസിൽ താഴെയുള്ള രണ്ട് പേരും നാൽപ്പത്തിരണ്ടുകാരനുമാണ് പിടിയിലായത്. കഴിഞ്ഞമാസം ഒമ്പതാം തീയതിയാണ് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും സ്‌പ്രേയും എണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. അറുപത്തിമൂന്നുകാരൻ മൂന്ന് യുവാക്കളുമായും ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു. ഇതിനുപ്രതിഫലമായി യുവാക്കൾ പണവും മദ്യവുമെല്ലാം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ഇക്കാര്യം വയോധികൻ ചിലരോട് പറഞ്ഞിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.