എട്ടാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡനം നടന്നത് സ്‌കൂളിൽ

Friday 02 December 2022 3:51 PM IST

മുംബയ്: പതിമൂന്നുകാരിയെ രണ്ട് സഹപാഠികൾ കൂട്ടിബലാത്സംഗത്തിനിരയാക്കി. മുംബയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എട്ടാം ക്ലാസുകാരിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


സ്‌കൂളിൽവച്ചാണ് പീഡനം നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡാൻസ് പ്രാക്ടീസിനായിട്ടാണ് പെൺകുട്ടി ക്ലാസിൽ നിന്ന് പുറത്തിറങ്ങിയത്. അവസരം മുതലെടുത്ത സഹപാഠികൾ പെൺകുട്ടിയെ സ്‌കൂളിലെ ആളൊഴിഞ്ഞയിടത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിലെത്തിയ ഉടൻ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement