ആയുധങ്ങൾ വാങ്ങാൻ ക്യൂ നിന്ന് രാജ്യങ്ങൾ ; വിജയം കണ്ട് മേക്ക് ഇൻ ഇന്ത്യ | VIDEO
Friday 02 December 2022 3:57 PM IST
ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനത്തിൽ സ്വകാര്യമേഖലയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രതീരുമാനം ഗുണകരമെന്ന് വിലയിരുത്തൽ. സ്വകാര്യ മേഖലയുടെ വർദ്ധിച്ച പങ്കാളിത്തം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ഗണ്യമായ വളർച്ചയ്ക്ക് കാരണമായെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നു. 2014-2015 ലെ 1,940.64 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 12,814.54 കോടി രൂപയായി ഇന്ത്യൻ പ്രതിരോധ കയറ്റുമതി വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. പ്രതിരോധ കയറ്റുമതി നടപ്പു സാമ്പത്തിക വർഷം 15000 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ കാണാം.
കേരളകൗമുദി വീഡിയോ വാർത്തകൾ വാട്സാപ്പിൽ ലഭ്യമാകാൻ ഇവിടെ ക്ലിക് ചെയ്യൂ