തലച്ചോറും കമ്പ്യൂട്ടറും ഒന്നാകും, നിര്‍ണ്ണായക പരീക്ഷണം ഉടന്‍ ? | VIDEO

Friday 02 December 2022 8:05 PM IST

നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ മനുഷ്യനെയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന 'ബ്രെയിന്‍ ചിപ്പുകളുടെ' മനുഷ്യരിലെ പരീക്ഷണങ്ങള്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പ് ഇന്റര്‍ഫേസാണ് മനുഷ്യരില്‍ പരീക്ഷിക്കുക. നിലവില്‍ മൃഗങ്ങളിലെ പരീക്ഷണം തുടരുന്നുണ്ട്. മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലിനുള്ള എഫ്.ഡി.എയുടെ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോള്‍. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ വാട്സാപ്പിൽ ലഭ്യമാകാൻ ഇവിടെ ക്ലിക് ചെയ്യൂ