ഡ്രെെവർക്ക് ഹൃദയാഘാതം; ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ട് മരണം, ആറ് പേ‌ർക്ക് പരിക്ക്

Saturday 03 December 2022 4:55 PM IST

ഭോപാൽ: തിരക്കേറിയ ഹെെവേയിൽ ഡ്രെെവ‌‌ർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. ബസ് ഡ്രെെവറുൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേ‌‌ർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശ് ജബൽപുരിലായിരുന്നു സംഭവം. ഗൊഹൽപുർ പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും സമീപത്തുണ്ടായിരുന്ന ബെെക്കിലും മറ്റുവാഹനങ്ങളിലും ഇടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ഹൃദയാഘാതത്തെ തുടർന്ന് സിറ്റിൽ കുഴഞ്ഞു വീണ ഡ്രെെവർ ഹ‌ർദേവ്പാലിനെയും പരിക്കേറ്റവരെയും പൊലീസെത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. ബസിൽ വച്ചു തന്നെ ഡ്രെെവ‌ർ മരിച്ചിരുന്നതായാണ് റിപ്പോർട്ട്.

Advertisement
Advertisement