സോംബി വൈറസ് തിരിച്ചെത്തി | VIDEO

Saturday 03 December 2022 9:07 PM IST

ബാബ വംഗ പറഞ്ഞതെല്ലാം സത്യം, സോംബി വൈറസ് തിരിച്ചെത്തിയിരിക്കുന്നു. ഒരുകൂട്ടം ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് 48500 വർഷം പഴക്കമുള്ള സോംബി വൈറസിനെ പുന രുജ്ജീവിപ്പിച്ചിരിക്കുന്നത്. റഷ്യയിലെ സൈബീരിയയിലെ തണുത്തുറഞ്ഞ ഒരു തടാകത്തിൽ നിന്നാണ് ഈ വൈറസിനെ നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ബാബ വംഗ മഹാത്ഭുതമെന്ന് ഒരിക്കൽ കൂടി വിധിയെഴുതിയിരിക്കുകയാണ് ലോകം. ഓരോ വർഷവും ബാബ വംഗയുടേതായി ഒന്നിലധികം പ്രവചനങ്ങൾ ശരിയായി വരാറുണ്ട്. ഈ വർഷം തന്നെയിപ്പോൾ രണ്ട് പ്രവചനങ്ങൾ സത്യമായിരുന്നു. യുക്രൈനിലെ യുദ്ധം അടക്കം കൃത്യമായി അവർ വർഷങ്ങൾക്ക് മുന്നേ പ്രവചിച്ചിരുന്നു.ബാബയുടെ മൂന്നാമത്തെ പ്രവചനവും ഈ വർഷം യാഥാർത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി ചർച്ചകളിൽ ഇടം പിടിച്ച്, കത്തി പടരുകയാണ് സോംബി വൈറസ്. ഇവയെ മനുഷ്യൻ കണ്ടെത്തുമെന്ന പ്രവചനം വർഷങ്ങൾക്ക് മുമ്‌ബേ ബാബ പ്രവചിച്ചതാണ്. ആഗോള താപനത്തെ തുടർന്ന് ഉത്തര ധ്രുവത്തിലെ മഞ്ഞുപാളികൾ ഉരുകി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതിനെ ഒന്നാകെ മൂടിയിരിക്കുന്ന പാളികളിൽ ഒരു ഭാഗം ആഗോള താപനത്തെ തുടർന്നാണ് ഉരുകിയത്. മഞ്ഞ് പാളികൾ ഉരുകി തുടങ്ങിയതോടെ കോടാനുകോടി വർഷങ്ങൾക്ക് മുൻപ് മഞ്ഞിൽ ആഴ്ന്ന് പോയ വൈറസുകൾ വീണ്ടും ഭൂമിക്ക് പുറത്തേക്ക് വരാൻ തുടങ്ങിയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വൈറസിനെ നിലവിൽ പുനസൃഷ്ടിച്ചെങ്കിലും ഇവ മനുഷ്യരിലേക്ക് പടരില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പ് നൽകുന്നുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ധാരാളം വൈറസുകൾ മഞ്ഞിനടിയിൽ ഉണ്ട്. ആഗോള താപനം വർധിച്ച് വരുന്നതിന് അനുസരിച്ച് ഇവ കൂടുതൽ സജീവമാകും. ഭൂമിയിലേക്ക് ഇവ കൂടുതൽ ശക്തിയോടെ പ്രവേശിക്കാനുമാവും.

മനുഷ്യരെ മാത്രമല്ല പല ജീവജാലങ്ങളെയും ഇവ ബാധിക്കാനും സാധ്യതയുണ്ട്. പലതരത്തിലുള്ള ഇത്തരം വൈറസുകൾ ഒന്നിച്ച് പുറത്തേക്ക് വന്നാൽ അതിനെ നേരിടുക അസാധ്യമായിരിക്കും. അത് വലിയ പ്രത്യാഘാതവുമുണ്ടാക്കും. സ്വാഭാവികമായും അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങളും വലിയ വെല്ലുവിളിയായും മാറും. ചരിത്രം പരിശോധിക്കുമ്പോൾ, റഷ്യയിലെ യാക്കുട്ടിയയിലെ യുക്കേച്ചി അലാസിലെ തടാകത്തിനടിയിൽ നിന്നാണ് പാണ്ടോരവൈറസ് കണ്ടെത്തിയത്. ബാക്കി വൈറസുകളെല്ലാം മറ്റിടങ്ങളിൽ നിന്നായിട്ടാണ് ലഭിച്ചത്. അതായത് പത്തിലധികം വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മനുഷ്യർ ഈ വൈറസ് കണ്ടെത്താൻ കോടാനുകോടി വർഷങ്ങളാണ് എടുത്തത്. എന്നാൽ പ്രവചനത്തിലെ കുലപതി ബാബ വംഗ ഇങ്ങനൊരു വൈറസിനെ മനുഷ്യകുലം കണ്ടെത്തുമെന്ന് നേരത്തെ തന്നെ പ്രവചിച്ചതാണ്. അതുപോലെ തന്നെയാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്. അന്ധയായ ബാബ വംഗ മറ്റ് പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. 2022ൽ ഇന്ത്യയിൽ അതിരൂക്ഷമായ വെട്ടുക്കിളി ആക്രമണം ഉണ്ടാകുമെന്ന് അവർ പ്രവചിച്ചിരുന്നു, അതേ തുടർന്ന് വിളകൾ നശിക്കുകയും ഇന്ത്യയിലാകെ തന്നെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നായിരുന്നു ബാബ വംഗയുടെ പ്രവചനം. 9/11ആക്രമണം, ബ്രെക്സിറ്റ് അടക്കം സുപ്രധാനമായ പല സംഭവങ്ങളെ കുറിച്ചും ബാബ വംഗ പ്രവചനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ച് വിടൽ, 2004 ലെ തായ്ലാൻഡ് സുനാമി, ബരാക് ഒബാമ പ്രസിഡന്റായത് എന്നിവയെല്ലാം അവരുടെ പ്രവചനങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് മറ്റ് ചില കണ്ടെത്തലുകൾ. ദുരൂഹ സാഹചര്യത്തിലാണ് ബാബ വംഗയുടെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാൽ അതിനുശേഷം തനിക്ക് ഭാവി കാണാൻ കഴിവുണ്ടെന്നാണ് ബാബ അവകാശപ്പെടുന്നത്.

Advertisement
Advertisement