രാഷ്ട്രീയ കൊലക്കേസിൽ 1 വർഷം വരെ ശിക്ഷ ഇളവ്, രാഷ്‌ട്രീയ കൊലക്കേസ് പ്രതികൾക്ക് ഇളവ് ആദ്യം

Sunday 04 December 2022 4:35 AM IST

തിരുവനന്തപുരം: ഇതുവരെ ശിക്ഷ ഇളവിന് അർഹത ഇല്ലാതിരുന്ന രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്ക് ഇനി കേരളപ്പിറവി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ വിശേഷ അവസരങ്ങളിൽ ശിക്ഷ ഇളവ് അനുവദിക്കും. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. ഇതോടെ,​ ജീവപര്യന്തം അനുഭവിക്കുന്ന പല രാഷ്‌ട്രീയ കുറ്റവാളികൾക്കും ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ പുറത്തിറങ്ങാൻ വഴി തെളിഞ്ഞു.

രാഷ്ട്രീയ കൊലക്കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ 14വർഷം പൂർത്തിയാവും മുൻപ് ഇളവ് നൽകി വിട്ടയയ്ക്കരുതെന്ന് 2018ലെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. അത് പുതിയ ഉത്തരവിൽ ഒഴിവാക്കി. നവംബർ 25ന് ഇറക്കിയ പുതിയ മാനദണ്ഡപ്രകാരം രാഷ്ട്രീയകൊലക്കേസ് പ്രതികൾക്കും ശിക്ഷ ഇളവ് നൽകാം.

കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷ ഇളവിന് അനുമതി നൽകിയത്. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും ഇനി ഇളവ് ലഭിക്കും. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല.

ഇളവിന് അർഹത ഇല്ലാത്തവർ

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ, മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതികൾ, ലഹരിമരുന്ന് പ്രതികൾ, വർഗീയ കൊല നടത്തിയവർ, 65 വയസിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവർ, കള്ളക്കടത്തിനിടെ കൊല നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയവർ, വാടക കൊലയാളികൾ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, ശിക്ഷ അനുഭവിക്കുന്ന വിദേശികൾ, പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ, സ്ത്രീധന കൊലയാളികൾ, ഇരട്ടക്കൊലക്കേസ് പ്രതികൾ, പരോളിൽ കൊല നടത്തിയവർ, ജയിലിൽ കൊല നടത്തിയവർ, ഭീകരാക്രമണത്തിനിടെ കൊല നടത്തിയവർ, ആസിഡ് ആക്രമണം നടത്തിയവർ,​ മദ്യദുരന്തത്തിൽ ശിക്ഷിക്കപ്പെട്ടവർ, ശിക്ഷ ഇളവ് നൽകരുതെന്ന് കോടതികൾ നിർദേശിച്ചവർ,

Advertisement
Advertisement