നവജ്യോതി കോളേജിന് നാക് അക്രഡിറ്റേഷൻ

Saturday 03 December 2022 9:50 PM IST
ചെറുപുഴ നവജ്യോതി കോളേജിന് ലഭിച്ച നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ടി.ഐ. മധുസൂദനൻ എംഎൽഎ കോളെജ് പ്രിൻസിപ്പാൾ ഡോ.എം.അരവിന്ദന് നൽകി പ്രകാശനം ചെയ്യുന്നു.

ചെറുപുഴ: ചെറുപുഴ നവജ്യോതി കോളേജിന് നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ടി.ഐ. മധുസൂദനൻ എം.എൽ.എ കോളെജ് പ്രിൻസിപ്പാൾ ഡോ.എം.അരവിന്ദന് കൈമാറി. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ സ്‌റ്റെനിൽ ജോർജ്, മികച്ച വളണ്ടിയർ റോഷൻ തോമസ് എന്നിവരെ അനുമോദിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ നേട്ടങ്ങൾ തുടർച്ചയായി രണ്ടു തവണ നേടുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആദ്യ കോളേജാണ് ചെറുപുഴ നവജ്യോതി. പ്രോവിൻഷ്യൽ സുപ്പീരിയർ റവ.ഡോ.ജോബി ജോൺ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ.ജോൺ കൊച്ചുപറമ്പിൽ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, ഡോ.സാബു സെബാസ്റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആൽബർട്ട് സജി, പ്രിൻസിപ്പൽ ഡോ.എം.അരവിന്ദിൻ, കോളേജ് ഡയറക്ടർ ഫാ.സിജോയി പോൾ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement