ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെ വെറുതേവിട്ടു

Sunday 04 December 2022 1:27 AM IST

ന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെയും മറ്റൊരു വിദ്യാർത്ഥി ഖാലിദ് സൈഫിയെയും 2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിലെ കർക്കർദൂമ കോടതി വെറുതേവിട്ടു. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസുള്ളതിനാൽ തീഹാർ ജയിലിൽ കഴിയുന്ന ഉമറിന് പുറത്തിറങ്ങാനാകില്ല.

കലാപത്തിനിടെ ചാന്ദ്ബാഗിൽ കല്ലേറും തീവെയ്പ്പുമുണ്ടായ സംഭവത്തിൽ

പൊലീസ് കോൺസ്റ്റബിൾ സംഗ്രാം സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമർ ഖാലിദിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. മെയിൻ കരവാൾ നഗർ റോഡിൽ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞെന്നും നിരവധി വാഹനങ്ങൾക്ക് തീയിട്ടെന്നും അദ്ദേഹം മൊഴി നൽകിയിരുന്നു. ഉമർ ഖാലിദിനെതിരെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യു.എ.പി.എ കുറ്റം ചുമത്തിയ കേസ് നടക്കുകയാണ്.

Advertisement
Advertisement