മികച്ച സ്മാർട്ട് വാച്ച് തിരയുകയാണോ;1500 രൂപയ്ക്ക് താഴെ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച സ്മാർട്ട് വാച്ച് ഇതാണ്, കൂടുതലറിയാം

Saturday 03 December 2022 11:18 PM IST

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന സ്മാർട്ട് വാച്ചുകളും ഇപ്പോൾ ടെക് വിപണി കീഴടക്കി കഴിഞ്ഞു. സ്മാർട്ട് വാച്ചുകളുടെ ജനപ്രീതിയ്ക്ക് പിന്നിലെ കാരണം ഫോണിലെ പല കാര്യങ്ങൾക്കും ഒരു മികച്ച പകരക്കാരനായി ഉപയോഗിക്കാമെന്നുള്ളതാണ്. സമയം നോക്കുക എന്നതിലുപരിയായി സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും അതിന് മറുപടി നൽകാനും, ബ്ളൂടൂത്ത് കാളിംഗിനും അടക്കം നിരവധി സേവനങ്ങൾക്കാണ് ഇന്ന് സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നത്. കൂടാതെ സ്മാർട്ട് വാച്ചിലെ സെൻസറുകൾ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ നിരക്ക് അടക്കം പല കാര്യങ്ങളും നിമിഷ നേരത്തിനുള്ളിൽ തന്നെ അറിയാനും സാധിക്കും

ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിലെ അതിപ്രസരം മൂലം മികച്ച ഒരു സ്മാർട്ട് വാച്ച് കണ്ടെത്തുകയെന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ വിവിധ നിരക്കുകളിലുള്ള സ്മാർട്ട് വാച്ചുകളിൽ നിന്നും അധികം പണം മുടക്കാതെ തന്നെ മികച്ച ഫീച്ചറുകൾ നൽകുന്ന ഒന്ന് കണ്ടെത്താനായി ഇനി അധികസമയം ചിലവഴിക്കേണ്ടതില്ല. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് ലഭിക്കാവുന്നതിലധികം ഫീച്ചറുകളും ഗുണമേൻമയും ലഭിക്കുന്ന പുതിയ മോഡൽ 2,000 രൂപയ്കക്ക് താഴെ വിലയിൽ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ മിവി. ഈ നിരക്കിൽ ഏറെ ഫീച്ചറുകൾ നൽകുന്ന മേഡ് ഇൻ ഇന്ത്യ മോഡലാണ് മിവി മോഡൽ ഇ.

മിവി മോഡൽ ഇയുടെ സവിശേഷതകൾ

മിവി മോഡൽ ഇ സ്മാർട്ട് വാച്ച് 1,299 രൂപയ്ക്കാണ് ഔദ്യോഗിക വെബ്സൈറ്റിലും ഇ കൊമോഴ്സ് സൈറ്റുകൾ വഴിയും ലഭ്യമാകുന്നത്.

• പിങ്ക്, ബ്ലൂ, റെഡ്, ഗ്രേ, ഗ്രീൻ, ബ്ലാക്ക് എന്നീ കളറുകളിലെ സിലിക്കൺ സ്ട്രാപ്പുകളിൽ വാച്ച് ലഭ്യമാണ്

•500 നിറ്റ് ബ്രൈറ്റ്നസുള്ള 1.69 ഇഞ്ച് എച്ച്ഡി കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ

•200 എംഎഎച്ച് ലിഥിയം ബാറ്ററി, ഒറ്റ ചാ‌ർജിൽ ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ്

•28 വ്യത്യസ്ത ഭാഷകൾ

•120-ൽ സ്‌പോർട്‌സ് മോഡുകൾ

•50-ൽ അധികം ക്ളൗഡ് വാച്ച് ഫേസുകൾ

•വെള്ളവും വിയർപ്പും പ്രതിരോധിക്കാൻ ഐപി68 സർട്ടിഫിക്കേഷൻ

•SpO2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള ട്രാക്കർ, സ്ലീപ്പ് മോണിറ്റർ, ഫിറ്റ്നസ് ട്രാക്കർ, സ്ത്രീകളുടെ ആരോഗ്യത്തിനായി പ്രത്യേകം ട്രാക്കർ

• വെതർ ഫോർകാസ്റ്റ്, അലാറം, റിമോട്ട് ക്യാമറ കൺട്രോൾ, മെസേജ് പുഷ് തുടങ്ങിയ സ്മാർട്ട് കൺട്രോളുകളും വാച്ചിന്റെ പ്രത്യേകതകളാണ്.