കാനഡയിൽ ജോലി കിട്ടാൻ എന്തെളുപ്പം

Sunday 04 December 2022 4:29 AM IST

ടൊറന്റോ: അടുത്ത വർഷം മുതൽ ഓപ്പൺ വർക്ക് പെർമിറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്കും കാനഡയിൽ ജോലിചെയ്യാൻ അവസരം. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ അടക്കമുള്ള വിദേശികൾക്ക് പ്രയോജനം ചെയ്യുന്നതാണിത്.

കാനഡയിൽ വിദേശികൾക്ക് ഏത് തൊഴിലുടമയ്ക്ക് കീഴിലും ഏത് ജോലിയും ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഓപ്പൺ വർക്ക് പെർമിറ്റ്. വിദേശ ജോലിക്കാരുടെ പങ്കാളികളും മക്കളും കാനഡയിൽ ജോലി ചെയ്യാൻ യോഗ്യരായിരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു. വരുന്ന ജനുവരി മുതൽ രണ്ട് വർഷത്തെ താത്കാലികാടിസ്ഥാനത്തിൽ മൂന്ന് ഘട്ടമായാണ് അനുമതി നൽകുക.

രണ്ട് ലക്ഷത്തിലധികം വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കാണ് നിലവിൽ പ്രയോജനം ലഭിക്കുക .