കടലിനടിയിലെ ശ്മശാനം

Sunday 04 December 2022 5:04 AM IST

മയാമി : രഹസ്യങ്ങളുടെ ഭീമൻ കലവറയാണ് സമുദ്രങ്ങൾ. ഭൂമിയിലെ മഹാസമുദ്രങ്ങളിലെ 80 ശതമാനത്തോളം ഇനിയും പര്യവേഷണം കാത്തുകിടക്കുകയാണ്. കടലിന്റെ അഗാതമായ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ, കണ്ടെത്താൻ പോകുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമാകാം. മാനവരാശിയെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ സമുദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ കപ്പൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ കണ്ടെത്താനാകാതെ അനന്തതയിൽ മറഞ്ഞുകിടക്കുന്നവ വേറെയും.

എന്നാൽ കടലിനടിയിലെ ശ്മശാനത്തെ പറ്റി കേട്ടിട്ടുണ്ടോ. ലോകത്ത് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ് ഫ്ലോറിഡ തീരത്തിന് സമീപം അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ ഇടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നെപ്ട്യൂൺ മെമ്മോറിയൽ റീഫ്. സിമന്റ് തൂണുകളും സിംഹപ്രതിമകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

അതേ സമയം,​ മരിച്ച വ്യക്തിയുടെ മൃതദേഹം ഇവിടെ നേരിട്ട് സംസ്കരിക്കുന്നില്ല. പകരം, ചിതാഭസ്മം സിമന്റുമായി കലർത്തി 40 അടി താഴ്ചയിൽ 16 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മനുഷ്യനിർമ്മിത ശ്മശാനത്തിൽ സ്ഥാപിക്കാം. ഇത്തരത്തിൽ നിർമ്മിച്ച സ്റ്റാർ ഫിഷ്, സിംഹം തുടങ്ങിയ വിവിധ പ്രതിമകളെയാണ് ഇവിടെ കാണാനാവുക. മരിച്ചയാളുടെ പേര് കൊത്തിവച്ച സ്മാരക ശിലകളും ഇവിടെ സ്ഥാപിക്കാം.

Advertisement
Advertisement