ഫറൂഖും സന്ധ്യയും തമ്മിലുണ്ടായിരുന്നത് നാല് വർഷത്തെ പ്രണയം, കൊല്ലത്ത് ഒന്നിച്ച് താമസിച്ചു; കൊച്ചിയിൽ യുവതിയെ മുൻ കാമുകൻ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
Sunday 04 December 2022 2:27 PM IST
കൊച്ചി: ബ്യൂട്ടിപാർലർ ജീവനക്കാരിയെ മുൻ കാമുകൻ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉത്തരേന്ത്യക്കാരിയായ സന്ധ്യയെ ആണ് മുൻ കാമുകൻ ഫറൂഖ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഫറൂഖ് തൃപ്പൂണിത്തുറയിലാണ് ജോലി ചെയ്യുന്നത്.
ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖും സന്ധ്യയും തമ്മിൽ നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. കൊല്ലത്ത് ഒരുമിച്ചായിരുന്നു താമസം. പിന്നീട് സന്ധ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകുകയും ഫറൂഖുമായി അകലുകയുമായിരുന്നു. ഈ പകയാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് യുവതിയെ പ്രതി കൊല്ലാൻ ശ്രമിച്ചത്. കലൂർ ആസാദ് റോഡിൽ സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ ബൈക്കിലെത്തി കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്ക് വെട്ടേൽക്കുകയായിരുന്നു.