ആർക്കിടെക്ട്  പി.കെ.അഫീഫ്

Monday 05 December 2022 3:36 AM IST

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് കോഴിക്കോട് സെന്ററിന്റെ എഡിറ്ററും സീറോ സ്റ്റുഡിയോ പ്രിൻസിപ്പൽ ആർക്കിടെക്ടുമായ മഞ്ചേരി പാലക്കുളം പറച്ചിക്കോടൻ വീട്ടിൽ അഫീഫ് (32) നിര്യാതനായി.

ഐ.ഐ.എ നാഷണൽ അവാർഡ്. ഐ.ഐ.എ കേരള ചാപ്റ്റർ അവാർഡ്, ഫോബ്‌സ് ഇന്ത്യ ഡിസൈൻ അവാർഡ്, സ്റ്റാർട്ട്അപ്പ് ഓഫ് ദി ഇയർ അവാർഡ്,ഐ.ഐ.ഐ.ഡി ഡിസൈൻ എക്‌സലൻസ് അവാർഡ്, എൻ.ഡി.ടി.വി ഡിസൈൻ ആൻഡ് ആർക്കിടെക്ച്ചർ അവാർഡ് 2017ലെ വനിതാ വീടിന്റെ ബെസ്റ്റ് ആർക്കിടെക്ട് അവാർഡ്, ബെസ്റ്റ് റിനോവേറ്റഡ് ഹൗസ് അവാർഡ് തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി പുനഃരധിവാസ പ്രൊജക്ടിന് 2022ലെ ഐ.ഐ.എ ദേശീയ അവാർഡ് നേടിയ അഫീഫ് സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്ടുകൾ ഏറ്റെടുത്ത് പ്രവൃത്തിപഥത്തിലെത്തിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ലഭിച്ച കോഹ് ലർ ബോൾഡ് ഡിസൈൻ അവാർഡ് ഏറ്റുവാങ്ങുന്നതിനായി ബംഗളുരുവിൽ പോയതായിരുന്നു. അവിടെ ബാത്ത് റൂമിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. പിതാവ്: അബൂബക്കർ സിദ്ദീഖ്, മാതാവ്: റസിയ. ഭാര്യ:കെ. ഷബ്‌ന.മകൾ: ആയിഷ മിൻഹർ. സഹോദരി: അനീസ.

Advertisement
Advertisement