665 പേർക്ക് തൊഴിൽ നൽകി ജില്ലാ പഞ്ചായത്ത് ജോബ് ഫെയർ

Monday 05 December 2022 2:34 AM IST

മുഹമ്മ :ഒറ്റ ദിവസത്തിൽ സ്വന്തമായൊരു ജോലിയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് 665 പേർ. രണ്ടാം ഘട്ടം ഇന്റർവ്യൂ കൂടി പൂർത്തിയാകുമ്പോൾ ജോലി ലഭിച്ചവരുടെ എണ്ണം ആയിരം കഴിയും .ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ നേതൃത്വത്തിൽ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ജോബ് ഫെയറിലെത്തിയവർക്കാണ് ജോലി ഉറപ്പായത്. 5437 പേർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിരുന്നു. ഇതിൽ 4122 പേർ ഇന്റർവ്യുവിൽ പങ്കെടുക്കാനെത്തി. കൂടാതെ 648 പേർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുത്തു.

61സ്ഥാപനങ്ങളആണ് ഇന്റർവ്യൂ നടത്തിയത്. 140 വോളന്റിയർമാരാണ് ജോബ് ഫെയർ നിയന്ത്രിച്ചത്. ചേർത്തല എസ്. എൻ കോളേജിലെ നാഷണൽ സർവീസ് സ്‌കീം, കുടുംബശ്രീ പ്രവർത്തകരും വോളന്റിയർമാരായി. രണ്ട് മാസത്തിനുള്ളിൽ വീണ്ടും ജോബ് ഫെയർ സംഘടിപ്പിക്കും. ഓരോ തൊഴിൽ മേഖലയ്ക്കും പ്രത്യേകമായി ജോബ് ഫെയർ നടത്തും. ഭിന്നശേഷിക്കാർക്കായും പ്രത്യേക ജോബ് ഫെയർ നടത്തും.ജോബ് ഫെയർ അഡ്വ.എ. എം.ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് ,പി.പി.സംഗീത, അഡ്വ.ടി.വി. അജിത്കുമാർ, ജി .ബിജുമോൻ, എ. ശോഭ, പി.എ.ജുമൈലത്ത്, കെ.പി.ഉല്ലാസ്, എം .എസ്. സന്തോഷ്, ആസാദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement