ബി.എം.എസ് യൂണിറ്റ് വാർഷികം

Tuesday 06 December 2022 1:03 AM IST
ല്ല പ്ലാന്റേഷൻ മസ്ദൂർ സംഘ് (ബി.എം.എസ്) നൂറനാട് മേഖലയിൽപ്പെട്ട പാലമേൽ പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും കാവുപാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സദാശിവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: ജില്ല പ്ലാന്റേഷൻ മസ്ദൂർ സംഘ് (ബി.എം.എസ്) നൂറനാട് മേഖലയിൽപ്പെട്ട പാലമേൽ പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും കാവുപാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പുന്നയ്ക്കാകുളങ്ങര അനിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ശിവരാമൻ, മേഖല സെക്രട്ടറി സുരേഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു, സെക്രട്ടറി എസ്. ഉദയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അശോകൻ (പ്രസിഡന്റ്), ശിവരാമൻ (വൈസ് പ്രസിഡന്റ്), കണ്ണൻ (സെക്രട്ടറി), ആർ. രാജൻ (ജോയിന്റ് സെക്രട്ടറി), ബാബു (ട്രഷറർ).

Advertisement
Advertisement