നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ
Monday 05 December 2022 3:12 AM IST
കൊച്ചി: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ പാലാരിവട്ടം സൗത്ത് ജനതാ റോഡിലൂടെ വരികയായിരുന്നു പെൺകുട്ടി. ഈസമയം ബൈക്കിലെത്തിയ അജ്മൽ നഗ്നതാ പ്രദർശനം നടത്തി. ഇത് ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ഉപദ്രവിച്ചു. ഇയാളെ പെൺകുട്ടിയുടെ പരാതിയിൽ ഇന്നലെ പുലർച്ചെ തമ്മനത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അജ്മൽ പല സ്ത്രീകളോടും സമാനമായ രീതിയിലുള്ള നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.