അയൽവീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയവർ പിടിയിൽ

Monday 05 December 2022 2:22 AM IST

കൊച്ചി: അയൽവീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം നെട്ടൂർ പള്ളിപ്പറമ്പ് വീട്ടിൽ അബൂബക്കർ സിദ്ദിഖ് (22), അർഫാസ് (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 27ന് രാത്രിയിലാണ് പ്രതികൾ 50 വയസുള്ള സ്ത്രീയെയും രണ്ട് ആൺമക്കളെയും മയക്കുമരുന്നിന്റെ ലഹരിയിൽ ഉപദ്രവിച്ചത്.

സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, സി.പി.ഒമാരായ സതീശൻ, ജോഷി എന്നിവർ ചേർന്ന് അബൂബക്കർ സിദ്ദിഖിനെ എറണാകുളം പച്ചാളത്തുവച്ചും അർഫാസിനെ നെട്ടൂരിൽനിന്നുമാണ് പിടിച്ചത്. അബൂബക്കർ മയക്കുമരുന്ന് കേസിലും അർഫാസ് അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണംതട്ടിയകേസിലും പ്രതികളാണ്. ഇരുവരെയും റിമാൻഡ് ചെയ്തു.