കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; ശിക്ഷാ വിധി ഇന്ന്, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Monday 05 December 2022 6:46 AM IST

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ഇന്ന് വിധിക്കും. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. തലസ്ഥാനത്തെ സ്വകാര്യ ആയുർവേദ റിസോർട്ടിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്. ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. തുടർന്ന് കണ്ടൽക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് തെളിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ന് ഡി ജി പി ആദരിക്കും.

Advertisement
Advertisement