ഒരു വർഷത്തെ സൗഹൃദം, പതിനാലുകാരി പ്രണയം നിരസിച്ചതോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പതിനെട്ടുകാരൻ പിടിയിൽ

Monday 05 December 2022 7:24 AM IST

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ.കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പോക്‌സോ ചുമത്തിയാണ് തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നിരസിച്ച പതിനാലുകാരിയെ വാഹനത്തിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷത്തോളം ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ യുവാവിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പോക്സോ കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.