ആ സംഭവത്തിന് ശേഷം മഞ്ഞ ഡ്രസ് ധരിക്കാൻ പേടിയായിരുന്നു, താൻ നേരിട്ട മോശം സ്പർശനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Monday 05 December 2022 1:19 PM IST

തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വർഷങ്ങൾക്ക് മുമ്പ് ഒരാൾ മോശമായി സ്പർശിച്ചതിനെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.


ചെറുപ്പത്തിൽ ഗുരുവായൂരിൽവച്ച് ഒരാൾ മോശമായി സ്‌പർശിച്ചെന്ന് നടി പറയുന്നു. ഇന്നാണെങ്കിൽ താൻ പ്രതികരിക്കും. പക്ഷേ ചെറുപ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ലല്ലോ. ആ സംഭവം ഉണ്ടായപ്പോൾ മഞ്ഞയിൽ സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചിരുന്നത്.

ആ സംഭവത്തിന് ശേഷം മഞ്ഞ ധരിച്ചാൽ മോശമായത് എന്തെങ്കിലും സംഭവിക്കുമെന്ന പേടിയുണ്ടായിരുന്നു. അതിനാൽ കുറേക്കാലം മഞ്ഞ ഡ്രസ് ഇട്ടില്ല. പിന്നെ ആ പേടി മാറി. ഇന്ന് ഞാൻ കൂടുതലായും മഞ്ഞ ഡ്രസാണ് ധരിക്കുന്നത്.- നടി പറഞ്ഞു. സമൂഹത്തിലെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിൽ മാറ്റം വരുമോയെന്ന് തനിക്ക് അറിയില്ലെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Advertisement
Advertisement