റിമൂവർ ഒന്നും വേണ്ട, നെയിൽ പോളിഷ് ഇനി അതിലും എളുപ്പത്തിൽ മാറ്റാം; വീട്ടിലുള്ള ഈ സാധനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി

Monday 05 December 2022 3:15 PM IST

നഖങ്ങൾ കൂടുതൽ ഭംഗിയാക്കുന്നതിനായി പല നിറത്തിലുള്ള നെയിൽ പോളിഷുകൾ നിങ്ങൾ ഉപയോഗിക്കാറുണ്ടാകും അല്ലേ? നിരവധി ബ്രാൻഡുകളുടെ വിവിധ നിറത്തിലുള്ള നെയിൽ പോളിഷുകൾ ഓൺലൈനായും അല്ലാതെയും സുലഭമാണ്. അതിനാൽ തന്നെ ഓരോ ഫംഗ്ഷൻ വരുമ്പോഴും വസ്ത്രങ്ങൾക്ക് ചേരുന്ന രീതിയിൽ നെയിൽ പോളിഷുകൾ മാറ്റി മാറ്റി ഉപയോഗിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.

ഇതിനായി കെമിക്കലുകൾ ധാരാളം അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗം അമിതമാകുമ്പോൾ നിങ്ങളുടെ നഖത്തിന് നിറവ്യത്യാസവും കേടും വരും. ഇതിന് പകരമായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. റിമൂവർ ഇല്ലെങ്കിലും നെയിൽ പോളിഷ് കളയാനുള്ള എളുപ്പ വഴികൾ എന്തൊക്കെയെന്ന് നോക്കാം.

1. നാരങ്ങാ നീര്, വിനാഗിരി എന്നിവ നന്നായി യോജിപ്പിച്ച് അതിലേയ്ക്ക് നഖം കുറച്ച് സമയം മുക്കി വച്ചശേഷം കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.

2. ടൂത്ത് പോസ്റ്റ് വിരലിൽ പുരട്ടി രണ്ടോ മൂന്നോ മിനിട്ടുകൾക്ക് ശേഷം തുടച്ച് കളയാവുന്നതാണ്.

3. ഒരു കോട്ടൺ തുണിയിൽ പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം നെയിൽ പോളിഷ് ഉള്ള വിരലിൽ തുടയ്ക്കുക.