വണങ്കാൻ മുന്നോട്ട്, സൂര്യ പിൻമാറി
Tuesday 06 December 2022 12:52 AM IST
18 വർഷത്തിനുശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന വണങ്കാൻ എന്ന ചിത്രത്തിന് അപ്രതീക്ഷിത ക്ളൈമാക്സ് .ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിൻമാറാൻ കാരണം. രണ്ടുപേരുടെയും കൂട്ടായ തീരുമാനത്തെത്തുടർന്നാണ് സൂര്യ പിൻമാറിയതെന്നും അതിൽ രണ്ടുപേർക്കും വേദനയുണ്ടെന്നും തന്റെ താത്പര്യം മുൻനിറുത്തിയാണ് സൂര്യ ആ തീരുമാനമെടുത്തതെന്നും ബാല ട്വിറ്ററിൽ കുറിച്ചു. നന്ദയിൽ ഞാൻ കണ്ട സൂര്യയെയും പിതാമഹനിൽ ഞാൻ കണ്ട സൂര്യയെപ്പോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരുമെന്ന് ബാല കുറിച്ചു. ഏപ്രിലിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മറ്റൊരു നടനുമായി ഫെബ്രുവരിയിൽ ചിത്രീകരണം പുനരാരംഭിക്കാനാണ് ബാലയുടെ തീരുമാനം. കൃതി ഷെട്ടി ആണ് നായിക.മലയാളിതാരം മമിത ബൈജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.