ഡിമെൻഷ്യ കെയർ കോഴ്സ്.

Tuesday 06 December 2022 12:00 AM IST

കോട്ടയം. മഹാത്മാഗാന്ധി സർവകലാശാല ഇ​ന്റർ യൂണിവേഴ്സിറ്റി സെ​ന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി മറവി രോഗികളെയും മുതിർന്നവരെയും പരിചരിക്കുന്നതിനുള്ള വിദ​ഗ്ദ പരിശീലന കോഴ്സ് ആരംഭിക്കുന്നു. ആറു മാസമാണ് കോഴ്‌സി​ന്റെ ദൈർഘ്യം. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയിച്ചവർക്ക് പഠിക്കാം. ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. തിയറി ക്ലാസുകൾ സർവകലാശാലയിലും പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും. മോഡേൺ മെഡിസിനോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര പരിശീലനം നേടാൻ താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement