നാലുനില കെട്ടിടം നിന്ന നിൽപ്പിൽ നിലംപരിശായി; അപകടം ഉണ്ടായത് ഇങ്ങനെ, വീഡിയോ പുറത്ത്

Monday 05 December 2022 7:55 PM IST

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ശാസ്ത്രി നഗറിൽ നാലുനില കെട്ടിടം തകർന്നുവീണു. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ നിന്ന് നേരത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമില്ല. വിവരം ലഭിച്ച ഉടൻ തന്നെ ഡൽഹി പൊലീസും ആംബുലൻസും സ്ഥലത്തെത്തിയിരുന്നു.

പൊലീസ് പരിശോധനയ്ക്കിടെയാണ് കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടം പെട്ടെന്ന് നിലംപതിക്കുന്നതും വഴിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഇന്ന് രാവിലെയായിരുന്നു അപകടം.