കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

Tuesday 06 December 2022 7:13 AM IST

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുളള ശിക്ഷ ഇന്ന് വിധിക്കും.പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.സനിൽ കുമാറാണ് കേസിൽ വിധി പറയുന്നത്. 2018 ഏപ്രിൽ 20 നാണ് കോവളത്തിന് സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്.

വിദേശ വനിതയുടെ സഹോദരി ഇൽസയ്ക്ക് സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളിൽ തത്സമയം കാണാൻ ഓൺലൈനായി അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി അനുമോദന പത്രം നൽകും.


അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.പ്രകാശ് , ഡി.സി.പി ബി.അജിത് ,എ.സി.പി ജെ.കെ. ദിനിൽ എന്നിവരുൾപ്പെടെ 42 പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് ലാബിലെ എട്ട് സയന്റിഫിക് ഓഫീസർമാർക്കുമാണ് അനുമോദനം നൽകുക.

Advertisement
Advertisement