ലുലു ബ്യൂട്ടി ഫെസ്റ്റ് ജേതാക്കളായി റിതു സാരംഗിയും ദേവ് പിള്ളയും

Tuesday 06 December 2022 7:30 AM IST

തിരുവനന്തപുരം : 2022ലെ ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു ഹീൽ ബ്യൂട്ടി ക്വീൻ കിരീടം എറണാകുളം സ്വദേശി റിതു സാരംഗിയും ലുലു ഉസ്ത്രാ മാൻ ഒഫ് ദ ഇയർ പുരസ്‌കാരം തിരുവനന്തപുരം സ്വദേശി ദേവ് പിള്ളയും കരസ്ഥമാക്കി. എറണാകുളം സ്വദേശി വൈഷ്ണവി, കോഴിക്കോട് സ്വദേശി രോഹിത് വിജയൻ എന്നിവർ ഫസ്റ്റ് റണ്ണറപ്പിനും, എറണാകുളം സ്വദേശികളായ രവീണ, മിർഷൽ അസീസ് എന്നിവർ സെക്കൻഡ് റണ്ണറപ്പിനും അർഹരായി. പ്രമുഖ ബ്രാൻഡുകളായ യാർഡ്ലിയും എൻചാന്ററും സംയുക്തമായി അവതരിപ്പിച്ച ഫെസ്റ്റ് നടി അഹാന കൃഷ്ണ ഉദ്ഘാടനം ചെയ്തു. ആൻസൺ പോൾ,പ്രേം ജേക്കബ്,ആര്യ,മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ് അർച്ചന രവി തുടങ്ങിയ താരങ്ങളടങ്ങിയ വിധികർത്താക്കളാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 5000ത്തോളം രജിസ്‌ട്രേഷനുകളിൽ നിന്നായി യോഗ്യത നേടിയ 60 മത്സരാർത്ഥികളാണ് ബ്യൂട്ടി ഫെസ്റ്റിൽ പങ്കെടുത്തത്. 50,000 രൂപയുടെ ക്യാഷ് അവാർഡും മൊമന്റോയുമാണ് ജേതാക്കൾക്ക് നൽകിയത്. മിസ്റ്റർ ഹാൻഡ്സം,മിസ് ബ്യൂട്ടിഫുൾ,മിസ്റ്റർ ആൻഡ് മിസ് പേഴ്സണാലിറ്റി,മിസ്റ്റർ ആൻഡ് മിസ് ഫോട്ടോജനിക് എന്നീ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 6 പേർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ,റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ,ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി,ബയിംഗ് മാനേജർ റഫീഖ് സി.എ,മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ,ഹീൽ മോഡേൺ ട്രേഡ് കേരള ഹെഡ് സിനോജ് വിൻസെന്റ്,ബാക്കറോസ് കോസ്‌മെറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ കൈമാറിയത്.

Advertisement
Advertisement